Recent Posts

Breaking News

ഗണേഷ് കുമാർ പണിതുടങ്ങി ; കെ എസ് ആർ ടിസിയിൽ സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം

മന്ത്രിയായി ചുമതലയേറ്റ പിന്നാലെ കെബി ഗണേഷ് കുമാർ കെ എസ് ആർ ടിസിയിൽ പരിഷ്‌കരണ നടപടികൾ തുടങ്ങി. സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം. ദീർഘകാല കരാറുകൾ പുനഃപരിശോധിക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. മൂന്ന് മാസം വരെയുള്ള ആവശ്യ ഘടകങ്ങൾ മാത്രം വാങ്ങാൻ ഇപ്പോൾ നിർദ്ദേശം നൽകി . സ്പെയർ പാർട്സ് വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ സജ്ജീകരിക്കും.

എല്ലാ ഡിപ്പോകളിലും വരവ് ചിലവ് കണക്കുകൾ ചീഫ് ഓഫീസിൽ അറിയിക്കാൻ പ്രത്യേക സംവിധാനം. വിരമിക്കുന്ന മിനിസ്റ്റിരിയൽ സ്റ്റാഫുകൾക്ക് പകരം പുതിയ നിയമനം ഉണ്ടാകില്ല. വരുന്ന ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നല്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വീട്ടിലും യോഗം ചേർന്നിരുന്നു.

The post ഗണേഷ് കുമാർ പണിതുടങ്ങി ; കെ എസ് ആർ ടിസിയിൽ സ്പെയർ പാർട്സ് വാങ്ങലിന് നിയന്ത്രണം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/xosmj53
via IFTTT

No comments