Recent Posts

Breaking News

രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം: രാഹുൽ ഗാന്ധി

രാജ്യത്തെ ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു.

നമ്മുടെ രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.

The post രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം: രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/MuCR4af
via IFTTT

No comments