Recent Posts

Breaking News

യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റ്; പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി ആർബിഐ

മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് നിലവിലുള്ള 15,000 രൂപയിൽ നിന്ന് യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റുകളുടെ പരിധി ഒരു ലക്ഷം രൂപയായി റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു. നിലവിൽ, കാർഡുകൾ, പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾ, യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) എന്നിവയിൽ 15,000 രൂപ വരെ മൂല്യമുള്ള ആവർത്തിച്ചുള്ള ഇടപാടുകൾക്ക് ഇ-മാൻഡേറ്റുകൾ/ സ്റ്റാൻഡിംഗ് നിർദ്ദേശങ്ങൾ പ്രോസസ്സ് ചെയ്യുമ്പോൾ അഡീഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷനിൽ (AFA) ഇളവ് അനുവദിച്ചിരിക്കുന്നു.

” മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ എന്നിവയ്‌ക്കായുള്ള പരിധി 15,000 രൂപയിൽ നിന്ന് 1,00,000 രൂപയായി ഉയർത്താൻ തീരുമാനിച്ചു,” സെൻട്രൽ ബാങ്ക് ഒരു സർക്കുലറിൽ പറഞ്ഞു. വംബറിൽ രേഖപ്പെടുത്തിയ 11.23 ബില്യണിലധികം ഇടപാടുകളോടെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതിയായി യുപിഐ ഉയർന്നു. കഴിഞ്ഞയാഴ്ച ഡിസംബർ ദ്വിമാസ ധനനയം പുറത്തിറക്കുന്നതിനിടെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി.

The post യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റ്; പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി ആർബിഐ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/c7mOfIC
via IFTTT

No comments