Recent Posts

Breaking News

ലോകകപ്പ് ഫൈനൽ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തുന്നത് വമ്പൻ എയർ ഷോ

ഈ വരുന്ന ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയര്‍ ഷോ. എയര്‍ ഷോയുടെ റിഹേഴ്സല്‍ ഇന്ന് സ്റ്റേഡിയത്തിന് മുകളില്‍ തുടങ്ങി.

ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക. ഏകദേശം 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്നതായിരിക്കും എയര്‍ ഷോ. ഇന്നും നാളെയും എയര്‍ ഷോയുടെ റിഹേഴ്സല്‍ നടക്കും.

ഫൈനല്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.

The post ലോകകപ്പ് ഫൈനൽ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടത്തുന്നത് വമ്പൻ എയർ ഷോ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/oMa14cr
via IFTTT

No comments