Recent Posts

Breaking News

പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കൽ; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

എന്‍.സി.ഇ.ആര്‍.ടി രാജ്യത്തെ പാഠ പുസ്‌കങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സംഘപരിവാർ കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്നത് എന്ന് നേരത്തെ മന്ത്രി പ്രതികരിച്ചിരുന്നു. കേരളം പാഠപുസ്തക പരിഷ്‌കരണം നടത്തിയത് കുട്ടികളോടടക്കം ചര്‍ച്ച ചെയ്താണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിക്കേണ്ട പലതും ഒഴിവാക്കി സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് അവര്‍ പരിഷ്‌കാരം നടത്തുന്നു.

നേരത്തെ പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയപ്പോളും കേരളം എതിര്‍ത്തിരുന്നു. ദേശീയതലത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണം കേരളം തള്ളിക്കളയുന്നു എന്നും വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ശരിയായ ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് എന്‍.സി.ഇ.ആര്‍.ടിയുടേതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നത് എസ്.ഇ.ആര്‍.ടി.സി തയ്യാറാക്കുന്ന പുസ്തകമാണ്, അതുകൊണ്ടുതന്നെ പരിഷ്‌കരണം കേരളത്തിനെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

The post പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കൽ; പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/DsLrFzc
via IFTTT

No comments