Recent Posts

Breaking News

കേന്ദ്രം വിസ നൽകിയില്ല; വിഴിഞ്ഞത്തെത്തിയ കപ്പലിലെ ചൈനീസ് ജീവനക്കാർക്ക് പുറത്തിറങ്ങാനാവില്ല

കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്ന് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാർക്ക് കേന്ദ്ര സർക്കാർ വിസ അനുവദിച്ചില്ല. ഷെൻ ഹുവ 15ലെ ജീവനക്കാരുടെ കാര്യത്തിലാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള നടപടി വൈകുന്നത്.

ഇതോടുകൂടി ചൈനീസ് പൗരന്മാരായ ഇവർക്ക് കപ്പലിൽ നിന്ന് പുറത്തിറങ്ങാനാവില്ല. ഷാങ്ഹായ് പിഎംസിയുടെ ജീവനക്കാരായ 12 ചൈനീസ് പൗരന്മാരാണ് കപ്പലിലുള്ളത്. കപ്പലിൽ ക്രെയിൻ ഇറക്കാൻ ഇവരെ അനുവദിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനെ സമീപിച്ചു. മുന്ദ്രാ തുറമുഖത്തും ചൈനീസ് പൗരന്മാർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല.

പക്ഷെ ക്രെയ്ൻ ഇറക്കാൻ തുറമുഖത്ത് തന്നെ വിദഗ്ദ്ധർ ഉണ്ടായിരുന്നതിനാൽ ഈ കാര്യങ്ങൾക്ക് തടസമുണ്ടായില്ല. എന്നാൽ വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കാൻ വിദഗ്ദ്ധരില്ല. അതുകൊണ്ടുതന്നെ ഷാങ്ഹായ് പിഎംസിയുടെ മുംബൈയിൽ നിന്നുള്ള ജീവനക്കാരാവും ഇനി വിഴിഞ്ഞത്ത് ക്രെയിൻ ഇറക്കുക.

The post കേന്ദ്രം വിസ നൽകിയില്ല; വിഴിഞ്ഞത്തെത്തിയ കപ്പലിലെ ചൈനീസ് ജീവനക്കാർക്ക് പുറത്തിറങ്ങാനാവില്ല appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/m0nGhp8
via IFTTT

No comments