Recent Posts

Breaking News

രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തി; ബോളിവുഡ് നടി നുസ്രത്ത് ബറൂച ഇസ്രായേലില്‍ കുടുങ്ങി

പ്രശസ്ത ബോളിവുഡ് നടി നുസ്രത്ത് ബറൂച ഇസ്രായേലില്‍ കുടുങ്ങി എന്ന് റിപ്പോര്‍ട്ട്. ഹൈഫ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനാണ് താരം ഇസ്രായേലില്‍ എത്തിയത്. നുസ്രത്തുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ടീമംഗങ്ങള്‍ വ്യക്തമാക്കി. നുസ്രത്തിനെ തിരികെ ഇന്ത്യയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും. ആരോഗ്യത്തോടെയും പരിക്കേല്‍ക്കാതെയും നുസ്രത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ത്താകുറിപ്പിലൂടെ ടീമംഗങ്ങള്‍ അറിയിച്ചു.

സെപ്തംബര്‍ 28ന് തുടങ്ങിയ ചലച്ചിത്രമേള ഒക്ടോബര്‍ ഏഴിന് സമാപിച്ചിരുന്നു. ഛത്രപതി, അകേലി, സെല്‍ഫി, ചോരി 2, ജന്‍ഹിത് മേന്‍ ജാരി എന്നീ ചിത്രങ്ങളിലെ നായികയാണ് നുസ്രത്ത്. അതേസമയം, ഇസ്രായേല്‍ അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്.

The post രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തി; ബോളിവുഡ് നടി നുസ്രത്ത് ബറൂച ഇസ്രായേലില്‍ കുടുങ്ങി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/p8DuzrA
via IFTTT

No comments