Recent Posts

Breaking News

ഗവർണർ ബില്ലുകൾ പാസാക്കുന്നില്ല; സുപ്രിംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ

ഗവർണർ ആർ എൻ രവി സ്വീകരിക്കുന്ന നടപടിയ്‌ക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. നിയമസഭാ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നാണ് സർക്കാർ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം.

ഇപ്പോൾ തന്നെ 12 ബില്ലുകളിലാണ് ഗവർണർ തീരുമാനമെടുക്കാതെ വച്ചിട്ടുള്ളത്. ഈ കാര്യത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാകണം. ഇതിനു പുറമെ , ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ഹർജിയിൽ സർക്കാർ ആവശ്യപ്പെടുന്നു.

നിയമസഭയിൽ സർക്കാർ പാസാക്കുന്ന ബില്ലുകൾ, നിയമന ഉത്തരവുകൾ, സർക്കാർ നയങ്ങൾ എന്നിവയിലൊന്നിലും ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടി ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഗവർണർ സർക്കാർ പോരിന്റെ ഭാഗമായാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. രാജ് ഭവനു മുന്നിൽ പെട്രോൾ ബോംബെറിഞ്ഞ വിഷയത്തിൽ രാജ്ഭവൻ സർക്കാറിനെയും പൊലിസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

The post ഗവർണർ ബില്ലുകൾ പാസാക്കുന്നില്ല; സുപ്രിംകോടതിയെ സമീപിച്ച് തമിഴ്‌നാട് സർക്കാർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/iEJljL2
via IFTTT

No comments