Recent Posts

Breaking News

ഖലിസ്ഥാന്‍ നേതാവ് ഗുരുപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി

പഞ്ചാബില്‍ ഖലിസ്ഥാന്‍ വിഘടനവാദ ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). നിരോധിക്കപ്പെട്ട സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവനും ഖലിസ്ഥാന്‍ ഭീകരനുമായ ഗുര്‍പട്‌വന്ത് സിങ് പന്നുവിന്റെ ചണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്വത്തുവകകളും എന്‍ഐഎ കണ്ടുകെട്ടി.

ഇതോടൊപ്പം തന്നെ കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ എന്‍ഐഎ ആരംഭിക്കുകയും ചെയ്തു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ ആകെ 22 ക്രിമിനല്‍ കേസുകളാണ് പന്നുവിനെതിരെ പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കാനഡയിലുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് തിരികെ മടങ്ങണമെന്നു പന്നു കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മൊഹാലിയിൽ പ്രവർത്തിക്കുന്ന എന്‍ഐഎ കോടതിയാണ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം ജലന്ധര്‍ ജില്ലയിലെ നിജ്ജാറിന്റെ വീടിനു മുന്നില്‍ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്.

The post ഖലിസ്ഥാന്‍ നേതാവ് ഗുരുപത്വന്ത് സിങ് പന്നുവിന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/CeOPZay
via IFTTT

No comments