Recent Posts

Breaking News

പുതിയ അഡിഡാസ് ജഴ്‌സിയുമായി ടീം ഇന്ത്യ

ഏകദിന ലോകകപ്പ് ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് ആവേശം നൽകാൻ പുതിയ ജഴ്‌സിയും ‘ത്രീ കാ ഡ്രീം’ എന്ന തീം സോങ്ങും അവതരിപ്പിച്ചുകൊണ്ട് അഡിഡാസ് പുതിയ ജഴ്സിയുമായി പോസ്റ്ററിൽ ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് താരങ്ങൾ പ്രത്യക്ഷപ്പെടുന്നു.

ഇത്തവണ അഡ‍ിഡാസ് ആണ് ലോകകപ്പിൽ ഇന്ത്യൻ ടീമിനെ സ്പോൺസർ ചെയ്യുന്നത്. ടീമിന്റെ ഔദ്യോ​ഗിക സ്പോൺസറായ ഡ്രീം ഇലവൻ ജഴ്സിയിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് അഡിഡാസ് ജഴ്സി പുറത്തിരിക്കിയിരിക്കുന്നത്. പക്ഷെർ ഇപ്പോൾ പുറത്തുവിട്ട ജേഴ്സിയിലുള്ള ഡ്രീം ഇലവന്‍ എന്ന പേര് ലോകകപ്പ് ജേഴ്സിയില്‍ ഉണ്ടാകില്ല.

തോളിലെ മൂന്ന് വെള്ള വരകളില്‍ ത്രിവർ‌ണ പതാകയെ സൂചിപ്പിക്കുവാൻ മൂന്ന് നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ജഴ്സിയിൽ ബിസിസിഐ ലോ​ഗോയ്ക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങൾ. എന്നാൽ ഇന്ത്യ മൂന്ന് ലോകകപ്പ് നേടിയെന്നും രണ്ട് നക്ഷത്രങ്ങൾ പോരെന്നും ആരാധക വിമർശനം ഉയർന്നിരുന്നു. ഏകദിന ലോകകപ്പിൽ ഇന്ത്യ രണ്ട് ലോകകപ്പ് മാത്രമാണ് നേടിയിട്ടൊള്ളു എന്നാണ് ഇതിനോട് അഡിഡാസിന്റെ വിശദീകരണം.

The post പുതിയ അഡിഡാസ് ജഴ്‌സിയുമായി ടീം ഇന്ത്യ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/epRNQ7w
via IFTTT

No comments