Recent Posts

Breaking News

 ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ കുഞ്ചാക്കോയോ ? ഇന്ന് പ്രഖ്യാപനം

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. 3 മണിക്ക് സാംസ്കാരിക മന്ത്രിയാണ് പ്രഖ്യാപനം നടത്തുക. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. മികച്ച നടനാകാൻ കടുത്ത മത്സരം. നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് ,ഭീഷ്മപർവ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തിൽ ബഹുദൂരം മുന്നിലുണ്ട് മമ്മൂട്ടി. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാർന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും, മലയൻകൂഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക് അദൃശ്യ ജാലകങ്ങൾ എന്നീ സിനിമകളിലെ അഭിനയത്തിന് ടോവിനോയും ശക്തമായ മത്സരരംഗത്തുണ്ട്. 

ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയാകാൻ മത്സരിക്കുന്നു. നന്പകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട് , ബി32 മുതൽ 44 വരെ, അവസാന റൗണ്ടിലെത്തിയത് 44 സിനിമകൾ. അപ്പനിലെ പ്രകടനത്തിന് അലൻസിയറും, സൗദി വെള്ളക്കയിലെ മിന്നും പ്രകടനത്തിന് ദേവി വർമ്മയ്ക്കും പുരസ്കാര സാധ്യതയേറെ. 

ബോക്സ് ഓഫീസ് ഇളക്കി മറിച്ച ചിത്രങ്ങൾക്കൊപ്പം പുതുമയുള്ള പ്രമേയങ്ങളും അവതരണവുമായി എത്തിയ ചെറുചിത്രങ്ങളും. പുരസ്കാരനേട്ടത്തിന് കരുത്താകുക പ്രേക്ഷക പിന്തുണയോ ? പ്രമേയമോ ? സസ്പെൻസ് ബാക്കി. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവർത്തകൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിക്കുന്നത്. 

The post  ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും; മമ്മൂട്ടിയോ കുഞ്ചാക്കോയോ ? ഇന്ന് പ്രഖ്യാപനം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/LFfV47p
via IFTTT

No comments