Recent Posts

Breaking News

വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു

തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു. പിന്നാലെ തിരുവനന്തപുരം സ്വദേശി ദില്ലി പൊലീസിന്‍റെ പിടിയില്‍. കൊല്ലം ഇരവിപുരം സ്വദേശിയായ അലക്സ് സിറിൽ എന്നയാളെയാണ് ഇസ്രയേലില്‍ നിന്ന് തിരികെ അയച്ചത്. തിരികെ ദില്ലിയില്‍ എത്തിയ ഇയാള്‍ പൊലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ച് നല്‍കിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പിന്നാലെയാണ് മലയിന്‍കീഴ് വിളവൂർക്കൽ ഈഴക്കോട് ദാമോദർ നഗറിൽ ജോനിൽ വീട്ടിൽ എ സുനിൽ (53) നെ ദില്ലി പൊലീസ് പിടികൂടുന്നത്. കൊല്ലം ഇരവിപുരം അലക്സ് കൊട്ടേജിൽ അലക്സ് സിറിൽ എന്ന വിലാസം മറച്ച് വച്ചാണ് ആണ് പൂന്തുറ മേൽവിലാസത്തില്‍ ഇസ്രയേലിൽ പോകാൻ പാസ്പ്പോർട്ട് ഉണ്ടാക്കി നൽകിയത്. നേരത്തെ വിദേശത്ത് ആയിരുന്ന അലക്സ് സിറിലിൻറെ പാസ്പ്പോർട്ട് വിവരങ്ങൾ മറച്ചു വച്ചായിരുന്നു സുനിൽ പുതിയ പാസ്പ്പോർട്ട് നൽകിയത്.

ഇസ്രായേലിൽ എത്തിയ അലക്സ് സിറിലിൻ്റെ പാസ്പോര്‍ട്ട് പരിശോധനയിൽ അത് വ്യാജം ആണെന്ന് കണ്ടെത്തിയതിനേ തുടര്‍ന്ന് ഇയാളെ അവിടെ നിന്ന് മടക്കി അയയ്ക്കുകയായിരുന്നു. ദില്ലി പൊലീസ് ഇൻസ്പെക്ടർ രാഹുൽ യാദവ്, പൊലീസ് ഓഫീസർ വിനീത് പൽവാർ എന്നിവർ കേരളത്തിൽ എത്തി മലയിൻകീഴ് പൊലീസിൻറെ സഹായം തേടുകയായിരുന്നു. മലയിൻകീഴ് ഇൻസ്പെക്ടർ ഷിബു, എസ് ഐ രാജൻ,സി പി ഐ മാരായ വിഷ്ണു, ദീപു, സജിമോൻ എന്നിവരുടെ സംഘം പ്രതിയുടെ വീട് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ. കോടതി അനുമതി വാങ്ങി ദില്ലിയിലേക്ക് കൊണ്ട് പോയി. പാസ്പ്പോർട്ട് എവിടുന്നു സംഘടിപ്പിച്ചു എന്നതിനെ കുറിച്ചും ഇയാള് ഇത്തരത്തിൽ പാസ്പോർട്ടുകൾ മറ്റു ആർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്നതിനെ കുറിച്ചും നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

The post വ്യാജ പാസ്പോര്‍ട്ടുമായി ഇസ്രയേലില്‍ ജോലിക്കായി എത്തിയ യുവാവിനെ തിരികെ അയച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/IamN63J
via IFTTT

No comments