Recent Posts

Breaking News

സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

ബംഗളുരു: സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇവര്‍ അറിയാതെ മറ്റാരോ പകര്‍ത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്‍ലോഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളു കണ്ടു.

ഇതേ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഈ വാര്‍ത്ത അറിഞ്ഞ ശേഷം അന്ന് രാത്രി തന്നെ ആണ്‍ കുട്ടിയും ആത്മഹത്യ ചെയ്തു. രണ്ട് പേരുടെയും ബന്ധുക്കള്‍ പൊലീസില്‍ പ്രത്യേകം പരാതി നല്‍കി. സംഭവത്തിന് ഉത്തരവാദിയായ ആളിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി ദേവനാഗിരി പൊലീസ് സൂപ്രണ്ട് കെ. അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

The post സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/rB3hxt6
via IFTTT

No comments