Recent Posts

Breaking News

ജല വഗദന ചയത തടടയത ഒനനരകടയലറ;യവതയ സഹതത പടയല

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. 300ലേറെ പേരെ പറ്റിച്ച സുനിത, സുഹൃത്ത് ജസ്റ്റിൻ എന്നിവരാണ് പിടിയിലായത്.

കൊല്ലം ശക്തിക്കുളങ്ങര പൊലീസാണ് ഇവരെ പിടികൂടിയത്. തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യര്‍ എന്നിവരെ മഹാരാഷ്ട്രയില്‍നിന്നാണ് കൊല്ലം ശക്തിക്കുളങ്ങര പൊലീസ് പിടികൂടിയത്. വള്ളിക്കീഴ് ജംഗ്ഷനിലെ ജിഡിജിഎച്ച്‌ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.

ഇതിനൊടുവിലാണ് നാഗ്പൂരിന് സമീപമുള്ള ചന്ദ്രപൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇവര്‍ പിടിയിലായത്. റെയില്‍വേ പ്രൊട്ടക്ഷൻ ടീമിന്‍റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. പ്രതികളെ കൊല്ലത്ത് എത്തിച്ചു. കേസിലെ മറ്റൊരു പ്രതിയായ തോട്ടപ്പള്ളി സ്വദേശി സ്റ്റീഫനെ നേരത്തെ തന്നെ പിടികൂടിയിരുന്നു. സ്റ്റീഫന്‍റെ സഹോദരനാണ് ഇപ്പോള്‍ പിടിയിലായ ജസ്റ്റിൻ.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് വിസ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ വടിവാള്‍ വീശിയ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിദേശത്ത് ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് 92,000 രൂപ കൈപ്പറ്റി കബളിപ്പിച്ച കേസ്സിലെ പ്രതിയായ ഒറ്റപ്പാലം ലക്കിടി സ്വദേശി പടിഞ്ഞാറക്കര ഇബ്രാഹീം ബാദുഷ (47) നെയാണ് പെരിന്തല്‍മണ്ണ പൊലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്.

The post ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ;യുവതിയും സുഹൃത്തും പിടിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/rk6fSEv
via IFTTT

No comments