Recent Posts

Breaking News

വയജപരവതതപരചയ സർടടഫകകററ കസ; ക വദയ പലസ കസററഡയൽ

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഉപയോഗിച്ച കേസിൽ മുൻ എസ്എ ഫ്ഐ നേതാവ്കൂടിയായിരുന്ന കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് വിദ്യയെ അഗളി പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്.

വ്യാജ സർട്ടിഫിക്കറ്റ് കേസ് വിവാദമായതിനെ തുടർന്ന് അവസാന 16 ദിവസമായി വിദ്യ ഒളിവിലായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ഒളിവിലായിരുന്ന വിദ്യയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

ഇതിനിടയിൽ കോടതിയിൽ സമർപ്പിച്ച വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. പാലക്കാട് അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ നിർമ്മിച്ച വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് വിദ്യക്കെതിരെയുള്ള കേസ്.

The post വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യ പോലീസ് കസ്റ്റഡിയിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/Mnd8UZa
via IFTTT

No comments