Recent Posts

Breaking News

അശ്രദ്ധമായി കാറിന്റെ വിൻഡോ ഗ്ലാസ് ഉയര്‍ത്തിയതുമൂലം ഗ്ലാസ് കഴുത്തില്‍ അമര്‍ന്ന് 9കാരിക്ക് ദാരുണാന്ത്യം

അശ്രദ്ധമായി കാറിന്റെ വിൻഡോ ഗ്ലാസ് ഉയര്‍ത്തിയതുമൂലം തലകുടുങ്ങി ഒമ്ബത് വയസ്സുകാരി മരിച്ചു.

തെലങ്കാനയിലെ സൂര്യപേട്ടിലെ നല്ഗൊണ്ടയിലാണ് ദാരുണ സംഭവം. ബനോത് ഇന്ദ്രജ എന്ന കുട്ടിയാണ് മരിച്ചത്. കാറിന്റെ വിൻഡോ സീറ്റ് താഴ്ത്തുമ്ബോള്‍ കുട്ടി തല പുറത്തേക്കിട്ട നിലയിലായിരുന്നു. വിവാഹം കഴിഞ്ഞെത്തിയ നവദമ്ബതികളോടൊപ്പം പിൻ സീറ്റിലിരിക്കുകയായിരുന്നു കുട്ടി. തല പുറത്തേക്കിട്ടാണ് കുട്ടി ഇരുന്നത്. ഇതു ശ്രദ്ധിക്കാതെ ഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ ഗ്ലാസ് കുട്ടിയുടെ കഴുത്തില്‍ അമര്‍ന്നു.

സംഭവം ആദ്യം ആരുടെയും കണ്ണില്‍പ്പെ‌ട്ടില്ല. ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നതിനാലും പടക്കം പൊട്ടിച്ചതിനാലും കുട്ടിയുടെ കരച്ചില്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. വധുവിന്റെ വീട്ടിലെ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങാൻ സമയമാണ് ദുരന്തമുണ്ടായത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

The post അശ്രദ്ധമായി കാറിന്റെ വിൻഡോ ഗ്ലാസ് ഉയര്‍ത്തിയതുമൂലം ഗ്ലാസ് കഴുത്തില്‍ അമര്‍ന്ന് 9കാരിക്ക് ദാരുണാന്ത്യം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/hvlgKUV
via IFTTT

No comments