Recent Posts

Breaking News

മുംബൈ ഇന്ത്യൻസ് അർജുൻ ടെണ്ടുൽക്കറെ പിന്തുണയ്‌ക്കേണ്ട സമയമാണിത്: ടോം മൂഡി

ഐപിഎല്ലിൽ അർജുൻ ടെണ്ടുൽക്കറിന് മുംബൈ ഇന്ത്യൻസിന്റെ പിന്തുണ ആവശ്യമാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്‌റ്റ് ബൗളർ ടോം മൂഡി. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ നേരിടേണ്ടി വന്ന തോൽവിയിൽ താരം മോശം പ്രകടനം നടത്തിയ ശേഷം. 23കാരനായ ഇടങ്കയ്യൻ പേസറിനൊപ്പം ചാമ്പ്യൻമാർ ഉറച്ചു നിൽക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മൂഡി അഭിപ്രായപ്പെട്ടു.

വാങ്കഡെ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽപഞ്ചാബിനോട് 13 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടത്. മുംബൈ ഇന്ത്യൻസിന്റെ ഒട്ടുമിക്ക ബൗളർമാരും തല്ലുകൊണ്ട ദിവസം അർജുൻ ടെണ്ടുൽക്കർ 3 ഓവറിൽ 48 റൺസാണ് വഴങ്ങിയത്.

ഈ ഇടങ്കയ്യൻ പേസറുടെ മൂന്നാം ഓവറിൽ സാം കറനും ഹർപ്രീത് സിംഗും ചേർന്ന് 31 റൺസെടുക്കുകയും ചെയ്‌തിരുന്നു. അർജ്ജുൻ ഇപ്പോൾത്തന്നെ പവർപ്ലേയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കഴിവുകൾ മികച്ച രീതിയിൽ നിർവഹിക്കാൻ മുംബൈ ഇന്ത്യൻസ് പിന്തുണയ്ക്കണമെന്നും ടോം മൂഡി പറഞ്ഞു.

നേരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവസാന ഓവറിൽ 20 റൺസ് പ്രതിരോധിച്ച താരം മുംബൈയ്ക്ക് ജയം ഒരുക്കിയിരുന്നു. 2021 സീസൺ മുതൽ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്ന അർജുൻ ടെണ്ടുൽക്കർ ഈ സീസണിലാണ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 10 എന്ന എക്കോണമി റേറ്റിൽ 2 വിക്കറ്റ് വീഴ്ത്തിയിരുന്നു.

The post മുംബൈ ഇന്ത്യൻസ് അർജുൻ ടെണ്ടുൽക്കറെ പിന്തുണയ്‌ക്കേണ്ട സമയമാണിത്: ടോം മൂഡി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/BHK01WQ
via IFTTT

No comments