Recent Posts

Breaking News

ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നു; അരിക്കൊമ്പനെ മാറ്റുക ഉൾവനത്തിലേക്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

ദൗത്യസംഘം മയക്കുവെടി വെച്ച അരിക്കൊമ്പനെ ഇടുക്കിയിലോ പറമ്പിക്കുളത്തോ തുറന്നു വിടില്ലെന്നും ഉൾവനത്തിലേക്കായിരിക്കും മാറ്റുക എന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ. അരിക്കൊമ്പന് നിലവിൽ ബൂസ്റ്റർ ഡോസ് നൽകി. ദൗത്യത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നു. അതിനെ ചെറുതായി കാണുന്ന സമീപനം ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായി.

അരിക്കൊമ്പനെ വെടി വയ്ക്കാൻ അനുകൂല സാഹചര്യം വേണം. ഓപ്പറേഷൻ ഒരു ദിവസം വൈകിയതിനെ വിമർശിക്കുന്ന സമീപനം ഉണ്ടായി. ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വന്യ ജീവികളെ സ്നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്ന വരുടെ പ്രയാസവും സർക്കാരിന് മുന്നിൽ ഒരുപോലെയാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.

നിലവിൽ അരിക്കൊമ്പൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആനയുടെ കാലിൽ വടം കെട്ടി പൂർണ്ണനിയന്ത്രണത്തിലാക്കികഴിഞു. കണ്ണുകൾ കറുത്ത തുണി കൊണ്ട് മറച്ചു. ജെസിബി ഉപയോ​ഗിച്ച് വഴിയൊരുക്കി ലോറിയിൽ കയറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ദൗത്യസംഘവും ഒപ്പം അരിക്കൊമ്പന് ചുറ്റും കുങ്കിയാനകളുമുണ്ട്.

The post ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നു; അരിക്കൊമ്പനെ മാറ്റുക ഉൾവനത്തിലേക്കെന്ന് മന്ത്രി എ കെ ശശീന്ദ്രൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/salHRvh
via IFTTT

No comments