Recent Posts

Breaking News

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.

72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യമാണ് ധാരണ ലംഘിച്ച്‌ വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആരോപിച്ചു. എന്നാല്‍ ആര്‍എസ്‌എഫാണ് ഒളിഞ്ഞുനിന്നുള്ള ആക്രമണം തുടരുന്നതെന്ന് സൈന്യവും തിരിച്ചടിച്ചു.

ആയുധങ്ങളുമായെത്തിയ ആര്‍എസ്‌എഫിന്റെ വാഹനങ്ങള്‍ സൈന്യം തകര്‍ത്തു. സുഡാന്‍ സെന്‍ട്രല്‍ ബാങ്കിന് തീയിട്ടതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേരാണ് ഇതിനോടകം മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ സുഡാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൗദിയും യുഎഇയും സുഡാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

The post വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/qY7ADUR
via IFTTT

No comments