Recent Posts

Breaking News

മന്ത്രിമാരെ അയക്കുകയല്ല വേണ്ടത്; ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത: ഗവർണർ

നിയമസഭ ബില്‍ പാസാക്കിയിട്ട് രണ്ടു മാസം കഴിഞ്ഞു. ഇതുവരെയും ബില്ലുകളില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടന ബാധ്യതയെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

എന്നാൽ ഇതുവരെ മുഖ്യമന്ത്രി അത്തരം വിശദീകരണം നല്‍കിയിട്ടില്ലെന്നും മന്ത്രിമാരെ അയക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. താനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മന്ത്രിമാര്‍ നേരത്തെ സമയം ചോദിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ മന്ത്രിമാരുടെ വിശദീകരണം അനുസരിച്ചു മാത്രമെ ബില്ലുകളില്‍ തീരുമാനം എടുക്കൂ. ബില്ലുകള്‍ സംബന്ധിച്ച് തന്റെ സംശയങ്ങളില്‍ വിശദീകരണം നല്‍കാനാണ് മന്ത്രിമാരെത്തുന്നത്. തൃപ്തികരമായ വിശദീകരണം കിട്ടിയാല്‍ തന്റെ നിലപാട് അറിയിക്കും. മന്തിമാർ . സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലര്‍ത്താനാണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ താന്‍ സദാ ജാഗരൂകനാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു .

The post മന്ത്രിമാരെ അയക്കുകയല്ല വേണ്ടത്; ഭരണപരമായ കാര്യങ്ങള്‍ വിശദീകരിക്കുക മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യത: ഗവർണർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/2eWM8KC
via IFTTT

No comments