Recent Posts

Breaking News

പി കെ ശശിക്കെതിരായ സാമ്ബത്തിക തിരിമറി പരാതികളില്‍ ഇന്ന് അന്വേഷണം തുടങ്ങും

പാലക്കാട് : സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ സാമ്ബത്തിക തിരിമറി പരാതികളില്‍ ഇന്ന് അന്വേഷണം തുടങ്ങും.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. ഇന്ന് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ ദിനേശന്‍ പങ്കെടുക്കും. ശശിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്ന് കൂടുതല്‍ തെളിവുകളും രേഖകളും സ്വീകരിക്കും. നേരത്തെ നിരവധി പരാതികള്‍ ഉണ്ടായിരുന്നെങ്കിലും നേരത്തെ കാര്യമായ നടപടികളെടുത്തിരുന്നില്ല. എന്നാല്‍ എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമാണ് ഇത്തരം പരാതികളില്‍ ഗൌരവമായ സമീപനം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

പി കെ ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളേജിനായി സി പി എം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി അറിയാതെ 5 കോടി 49 ലക്ഷം രൂപ സമാഹരിച്ചു എന്നാണ് പ്രധാന പരാതി. ഈ തുക കൈകാര്യം ചെയ്തതിലും വ്യാപക ക്രമക്കേടുണ്ടെന്ന ആരോപണമുണ്ട്. 2017 ഡിസംബറില്‍ മണ്ണാര്‍ക്കാട് നടന്ന സിപിഎം ജില്ലാ സമ്മേളത്തില്‍ 17 ലക്ഷം ബാക്കി വന്നു. തുകയില്‍ 7 ലക്ഷം റൂറല്‍ ബാങ്കിലുള്ള ഏരിയ കമ്മിറ്റിയുടെ അക്കൌണ്ടിലിട്ടു. 10 ലക്ഷം രൂപ സ്വന്തം അക്കൌണ്ടിലും നിക്ഷേപിച്ചതായി ആരോപണമുണ്ട്.


2009 – 10 കാലത്താണ് മണ്ണാര്‍ക്കാട് ഏരിയ ഓഫീസ ഉണ്ടാക്കിയത്. സമാഹരിച്ച തുകയില്‍ 10 ലക്ഷം ബാക്കി വന്നു. ആ 10 ലക്ഷവും റൂറല്‍ ബാങ്കിലുള്ള സ്വന്തം അക്കൈണ്ടിലേക്കാണ് ശശി മാറ്റിയതെന്നും പരാതിയുണ്ട് .ഇക്കാര്യങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുക. ശശിയുടെ ഡ്രൈവറുടെ പേരിലും അനധികൃതമായി സ്വത്ത് സമ്ബാദനം നടന്നിട്ടുണ്ടെന്ന ആരോപണത്തിലും തെളിവുകള്‍ ശേഖരിക്കും. ഒരു മാസത്തിനകം പുത്തലത്ത് ദിനേശന്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. അതിന് ശേഷമാകും ഏതെങ്കിലും തരത്തിലുള്ള നടപടി വേണോ എന്ന് ആലോചിക്കുക.

The post പി കെ ശശിക്കെതിരായ സാമ്ബത്തിക തിരിമറി പരാതികളില്‍ ഇന്ന് അന്വേഷണം തുടങ്ങും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/bKahzM5
via IFTTT

No comments