Recent Posts

Breaking News

ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത്.

കൊല്ലം പടിഞ്ഞാറെ കല്ലട സ്വദേശി രാമചന്ദ്രനാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ആരോപിച്ച്‌ രംഗത്തെത്തിയത്. അപേക്ഷ നല്‍കാതെയാണ് തനിക്ക് പണം അനുവദിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തല്‍ തെറ്റാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

2021 ഓക്ടോബറില്‍ വീടിന്റെ അറ്റകുറ്റപണിക്കായി അപേക്ഷ നല്‍കിയിരുന്നു എന്ന് രാമചന്ദ്രന്‍ പറയുന്നു. വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ അപേക്ഷയുടെ പകര്‍പ്പും രാമചന്ദ്രന്‍ പുറത്തുവിട്ടു. രണ്ടു ഗഡുക്കളായി നാല് ലക്ഷം രൂപയാണ് രാമചന്ദ്രന് കിട്ടിയത്. വീടിന് കേടുപാടില്ല എന്ന വിജിലന്‍സ് കണ്ടെത്തലും തെറ്റാണ്. രാമചന്ദ്രന്‍ കഴിയുന്നത് പൊട്ടി പൊളിഞ്ഞ നിലയിലുള്ള വീട്ടിലാണ്.

അതേസമയം, രാമചന്ദ്രന്‍ നല്‍കിയെന്ന് പറയുന്ന അപേക്ഷ കണ്ടെത്താനായില്ലെന്നു വിജിലന്‍സ് വാദിക്കുന്നു. കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും വിജിലന്‍സ് പറയുന്നു.

The post ദുരിതാശ്വാസ നിധി വിതരണത്തില്‍ ക്രമക്കേട് നടന്നെന്ന ആരോപണം നിഷേധിച്ച്‌ ഗുണഭോക്താവ് രംഗത്ത് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/vywiKDH
via IFTTT

No comments