Recent Posts

Breaking News

സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകര്‍ക്ക് നല്‍കാതെ സപ്ലൈകോ

പാലക്കാട്: സംഭരിച്ച നെല്ലിന്‍റെ കര്‍ഷകര്‍ക്ക് നല്‍കാതെ സപ്ലൈകോ. പാലക്കാട് ജില്ലയില്‍ മൂന്നിലൊന്ന് കര്‍ഷകര്‍ക്ക് ഇപ്പോഴും സംഭരിച്ച നെല്ലിന്‍്റെ വില സപ്ലൈക്കോ നല്‍കിയിട്ടില്ല…

.

14,994 കര്‍ഷകര്‍ക്കാണ് കുടിശ്ശിക കിട്ടാനുള്ളത്. കടമെടുത്താണ് പലരും രണ്ടാംവിളയിറക്കിയത്.പക്ഷേ, ഇപ്പോള്‍ വളമിടാന്‍ പോലും പണമില്ലാതെ നിസ്സഹായരായി ഇരിക്കുകയാണ് നിരവധി കര്‍ഷകര്‍.

നവംബര്‍ പത്തൊമ്ബതോടെയാണ് പലരും നെല്ല് നല്‍കിയത്. പലര്‍ക്കും രണ്ടര ലക്ഷം രൂപയ്ക്ക് മേല്‍ കിട്ടാനുള്ളത്.പണം മുടങ്ങിയതോടെ രണ്ടാം വിള കൃഷിക്കും വളം ഇറക്കാനും ഒന്നും പണമില്ലാതെ വലയുകയാണ് കര്‍ഷകര്‍

പാലക്കാട് മൂന്നിലൊന്ന് കര്‍ഷകര്‍ക്ക് നെല്ലുവില കിട്ടിയില്ല. പണം കിട്ടാനുള്ളത് 14,994 കര്‍ഷകര്‍ക്ക് ആണ്. സപ്ലൈക്കോ നല്‍കാനുള്ള കുടിശ്ശിക 90.80 കോടി രൂപ ആണ്.

പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം 45,635 കര്‍ഷകരില്‍ നിന്ന് നെല്ലെടുത്തു. ആകെ സംഭരിച്ചത് 1,12,730 ടെണ്‍ നെല്ല് ആണ്.226.90 കോടിയില്‍ നെല്ലുവില നല്‍കിയത് 30,641 കര്‍ഷകര്‍ക്ക് മാത്രം ആണ്. വിളവെടുത്താല്‍ സംഭരിക്കാനും സംഭരിച്ചാല്‍ തുക കിട്ടാനും സമരം ചെയ്യേണ്ട ഗതികേടിലാണ് കര്‍ഷകര്‍

The post സംഭരിച്ച നെല്ലിന്‍റെ വില കര്‍ഷകര്‍ക്ക് നല്‍കാതെ സപ്ലൈകോ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/TXt94Um
via IFTTT

No comments