Recent Posts

Breaking News

അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത:കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് മല്‍സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. കന്യാകുമാരി, തമിഴ്നാട് തീരം, ശ്രീലങ്കന്‍തീരം എന്നിവിടങ്ങളിലേക്ക് പോയിട്ടുള്ള മത്സ്യതൊഴിലാളികള്‍ ഇന്നു തന്നെ ഏറ്റവും അടുത്ത സുരക്ഷിത തീരത്തേക്ക് മടങ്ങാനാണ് നിര്‍ദേശം.

ഫെബ്രുവരി 4 വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ്, മഴ, ഇടിമിന്നല്‍ , കടല്‍ക്ഷോഭം എന്നിവക്ക് സാധ്യതയുണ്ട്. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് സാമാന്യം നല്ല മഴകിട്ടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The post അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത:കേന്ദ്ര കാലാവസ്ഥ വകുപ്പ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/FRAKGVX
via IFTTT

No comments