Recent Posts

Breaking News

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ കസ്റ്റഡിയിലെടുത്ത് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് 71 കാരനായ ധൂതിനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ക്രിമിനൽ ഗൂഢാലോചന, അഴിമതി വിരുദ്ധ വകുപ്പുകൾ എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ദീപക് കൊച്ചാർ, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷണൽ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവ കൈകാര്യം ചെയ്യുന്ന ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ) കമ്പനികൾക്കൊപ്പം കൊച്ചാർ, ധൂത് എന്നിവരെയും സിബിഐ പ്രതികളാക്കി.

ധൂത് പ്രമോട്ട് ചെയ്യുന്ന വീഡിയോകോൺ ഗ്രൂപ്പിന്റെ കമ്പനികൾക്ക് ഐസിഐസിഐ ബാങ്ക് ബാങ്കിംഗ് റെഗുലേഷൻ ആക്‌ട്, ആർബിഐ മാർഗനിർദ്ദേശങ്ങൾ, ബാങ്കിന്റെ ക്രെഡിറ്റ് പോളിസി എന്നിവ ലംഘിച്ചു 3,250 കോടി രൂപയുടെ വായ്പാ അനുവദിച്ചിരുന്നു. ഈ ലോണിന് പകരമായി സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് വഴി ധൂത് ന്യൂപവർ റിന്യൂവബിൾസിൽ 64 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും 2010-ൽ സർക്യൂട്ട് റൂട്ടിലൂടെ ദീപക് കൊച്ചാറിന്റെ നിയന്ത്രണത്തിലുള്ള പിനാക്കിൾ എനർജി ട്രസ്റ്റിന് എസ്ഇപിഎല് ഈ തുക കൈമാറിയെന്നും ആണ് സി ബി ഐ പറയുന്നത്.

The post ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/vmzFo7a
via IFTTT

No comments