Recent Posts

Breaking News

കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്”; മുൻ എസ്‍.പി ജോര്‍ജ് ജോസഫ്

മലയാളികൾക്ക് ഏറെ സുപരിചിതനാണ് റിറ്റൈർഡ് എസ് .പി ജോർജ്ജ് ജോസഫ്. ഒട്ടെറെ ക്രിമിനൽ കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിക്കുകയും . കേസുകൾ തെളിയിക്കുകയും ചെയ്തു കൊണ്ട് പൊതു സമൂഹത്തിനാകെ സുപരിചിതനായ അദ്ദേഹം പോലീസ് പശ്ചാത്തലത്തിൽ റിലീസിന് തയ്യാറെടുക്കുന്ന “കാക്കിപ്പട” എന്ന ചിത്രത്തെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ ചാനൽ വഴി പ്രേക്ഷകരുമായി സംവദിച്ചിരിക്കുകയാണ്. കൃത്യമായും കാലിക പ്രസക്തമായ ഒരു കഥയാണ് പ്രേക്ഷകരുമായി “കാക്കിപ്പട” പങ്കുവെയ്ക്കുന്നത്. ഒരു എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ. “സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ് പോലീസ്. അവര്‍ക്കും ഇങ്ങനെയുള്ള കാര്യത്തിൽ അമര്‍ഷവും വികാരവും വിദ്വേഷവും ഒക്കെ ഉണ്ടാകും പ്രതിയോട്. …പൊതുജനങ്ങളുടെ പ്രതികരണം എങ്ങനെയാണോ അതുപോലെ തന്നെ അവര്‍ക്കും അങ്ങനെ തന്നെയുണ്ടാകും, സ്വാഭാവികമാണ്.” അദ്ദേഹം പറയുന്നു.

എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് “കാക്കിപ്പട” നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രീയേറ്റീവ് ഡയറക്ടർ- മാത്യൂസ് എബ്രഹാം. സംഗീതം – ജാസി ഗിഫ്റ്റ്, റോണി റാഫേൽ, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം- റോണി റാഫേൽ. ഗാനരചന- ഹരിനാരായണൻ, ജോയ് തമലം. കലാസംവിധാനം -സാബുറാം. നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ. മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ശങ്കർ എസ്.കെ. സംഘടനം- റൺ രവി. നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്

The post കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്”; മുൻ എസ്‍.പി ജോര്‍ജ് ജോസഫ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/TS8UH2W
via IFTTT

No comments