Recent Posts

Breaking News

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും; വിവാദ ഗാനത്തിന്‍റെ റീമിക്സുമായി ഭാരത സര്‍ക്കസ്

അഭിനേതാവ് കൂടിയായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഭാരത സര്‍ക്കസിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന ഗാനത്തിന്‍റെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ബെസ്റ്റ് വേ എന്റർടെയിൻമെന്റിൻ്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എംഎ നിഷാദ്‌ എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ഡിസംബർ 9ന് ചിത്രം തീയേറ്ററുകിൽ എത്തും.

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

ബിനു കുര്യൻ ഛായാ​ഗ്രഹണവും ബിജിബാൽ സം​ഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ​ഗാനരചന- ബി.കെ ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുണ‍്‍ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ്‍ ലിയോഫിൽ- പിആർഒ- എഎസ് ദിനേശ്. മാർക്കറ്റിം​ഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ ബ്രാന്റിം​​ഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

The post പുലയാടി മക്കള്‍ക്ക് പുലയാണ് പോലും; വിവാദ ഗാനത്തിന്‍റെ റീമിക്സുമായി ഭാരത സര്‍ക്കസ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/pxSPuqy
via IFTTT

No comments