Recent Posts

Breaking News

അർജന്റീനയുടെ തോൽവി ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി

ഇടുക്കി: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി.

അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് എം എം മണി. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരിയെഴുതി എം എം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ എം എം മണി നല്‍കിയിരിക്കുന്നത്. നേരത്തെ, ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ തന്നെ അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എംഎല്‍എയും മറുപടി നല്‍കിയിരുന്നു. ഷാഫിയെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയത്.

ഖത്തറിലെ സ്‌റ്റേഡിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്‌റ്റേഡിയത്തില്‍ അര്‍ജന്‍റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് ‘ങാ ചുമ്മാതല്ല’ എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. ‘ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ…’, എന്നാണ് ഷാഫി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ എഴുതിയത്.

അതേ സമയം മത്സരം ലൈവായി കണ്ട ടി എന്‍ പ്രതാപന്‍ എംപി, ഖത്തറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് ടി എന്‍ പ്രതാപന്‍ തന്‍റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. നിര്‍ഭാഗ്യം അര്‍ജന്‍റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സൗദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്‍റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായെന്നും പറഞ്ഞു. വരും കളികള്‍ ജയിച്ച്‌ അര്‍ജന്‍റീന വിജയിച്ച്‌ കപ്പ് നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പറഞ്ഞു.

The post അർജന്റീനയുടെ തോൽവി ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/XxpON5F
via IFTTT

No comments