Recent Posts

Breaking News

ഇങ്ങനെയൊരാൾ ചാൻസലറായത് കേരളത്തിന് അപമാനം; ഗവർണർക്കെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജാവിനെ പോലെ പെരുമാറുന്നേതായും ഇങ്ങനെയൊരാൾ ചാൻസലറായത് കേരളത്തിന് അപമാനമെന്നും സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളെ വിലക്കിയത് ഫാസിസമാണെന്നും കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേരളത്തിലെ പ്രൊഫസർമാരുടെ ലിസ്റ്റ് ഗവർണറെടുത്തതായും അദ്ദേഹം പറഞ്ഞു.

പകരം ആർ എസ് എസുകാരെ നിയമിക്കാനായിരുന്നു നീക്കം. ഇതുപോലെയുള്ള ശ്രമങ്ങളെ ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തി എൽ ഡി എഫ് പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ നിയമം ഒഴിവാക്കേണ്ടതെങ്കിൽ അതേ നിയമപ്രകാരം ആണ് ഗവർണർ ചാൻസലറായത്.

അതുകൊണ്ടുതന്നെ നിയമം ഇല്ലാതായാൽ ഗവർണർ ചാൻസലർ അല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജെ എൻ യു ഉൾപ്പെടെയുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആ‌ർ എസ് എസ് തകർക്കാൻ ശ്രമിക്കുന്നു. ഹൈദരാബാദ് സർവകലാശാലയെയും തകർക്കാൻ ശ്രമിക്കുകയാണ്. അന്ധവിശ്വാസത്തിൽ അടിമകളായവരെയാണ് ഇവിടങ്ങളിൽ വി സിമാരാക്കുന്നത്. പക്ഷെ ലോകോത്തര കഴിവുളളവരാണ് കേരളത്തിലെ വി സിമാർ. കേരളത്തിനും കാലിക്കറ്റിനും ഗ്രേഡ് നൽകിയത് സംസ്ഥാന സർക്കാരല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

The post ഇങ്ങനെയൊരാൾ ചാൻസലറായത് കേരളത്തിന് അപമാനം; ഗവർണർക്കെതിരെ എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/2UhBPz9
via IFTTT

No comments