Recent Posts

Breaking News

കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതല്‍ പണിമുടക്ക്

തിരുവനന്തപുരം; കെഎസ്‌ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതല്‍ പണിമുടക്ക്.

കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയനാണ് പണിമുടക്കുന്നത്. നാളെ മുതലാണ് സിം​ഗിള്‍ ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമായിരിക്കും മാറ്റം.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഒന്നിന് പാറശ്ശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. 8 ഡിപ്പോയില്‍ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂള്‍ തയ്യാറാക്കിയതില്‍ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്ബളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.

അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് ടിഡിഎഫ് അറിയിച്ചു. അതേസമയം പണിമുടക്കിനെ നേരിടാന്‍ കെഎസ്‌ആ‌ര്‍ടിസി ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തെ ശമ്ബളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

The post കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ നാളെ മുതല്‍ പണിമുടക്ക് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/XMfyGJE
via IFTTT

No comments