Recent Posts

Breaking News

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അല്ല, നാളുകൾ നീണ്ട നിരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത് നാളുകള്‍ നീണ്ട നിരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, ഐഎസ്‌ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചതെങ്കില്‍ നിരോധനത്തിലേക്ക് നീങ്ങിയത് സമ്ബൂര്‍ണ വിലയിരുത്തലിനൊടുവിലാണെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. അതേസമയം സാമൂഹിക സാമ്ബത്തിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ സംഘടനയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇവര്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ മൗലികവാദികളാക്കാനുള്ള രഹസ്യ അജണ്ട പിന്തുടരുന്നുവെന്ന് കാണിച്ചാണ് കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

സംഘടന അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതാണ് കേന്ദ്രം ഉയര്‍ത്തുന്ന പ്രധാന കാര്യം. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്‌ച (20.09.2022) ഏഴ് സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡുകളുടെ ഭാഗമായി 150-ലധികം പേരെ കസ്‌റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്‌തിട്ടുണ്ട്. മാത്രമല്ല ഇവരില്‍ നിന്ന് അന്വേഷണ സംഘം നിരവധി രേഖകളും കണ്ടെത്തിയിരുന്നു.

പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 19 കേസുകള്‍ അന്വേഷിക്കുകയാണെന്ന് എന്‍ഐഎ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. തെലങ്കാന പൊലീസ് രജിസ്‌റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ പിഎഫ്‌ഐ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ആയുധ പരിശീലനം നല്‍കുന്നതിന് ക്യാമ്ബ് സംഘടിപ്പിക്കുകയും നിരോധിത സംഘടനകളില്‍ ചേരുന്നതിന് ആളുകളെ തീവ്രവാദികളാക്കുകയും ചെയ്തുവെന്ന് തെളിവുകള്‍ ലഭ്യമാക്കുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലക്ക് വരുന്നു.

The post പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അല്ല, നാളുകൾ നീണ്ട നിരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/n9KiCBP
via IFTTT

No comments