Recent Posts

Breaking News

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമം: കാനം രാജേന്ദ്രൻ

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമമെന്ന് ബില്ലുകൾ ഒപ്പിടാത്ത് ചൂണ്ടിക്കാട്ടി കാനം വിമർശനം ഉയർത്തി.

ഇതോടൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ ദുർബലപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളുടെ ശ്രമമെന്നും കാനം കുറ്റപ്പെടുത്തി. ഈ ശ്രമങ്ങളെ പാർട്ടി അതിജീവിക്കും. സിപിഐക്കുള്ളിൽ വിഭാഗീയതയുണ്ടെന്ന് മാധ്യമങ്ങൾ വരുത്തി തീർക്കുന്നു.

സിപിഐ എന്നത് അഭിപ്രായമുള്ള സഖാക്കളുടെ പാർട്ടിയാണ്. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയിൽ അത്തരം ചർച്ചകൾ നടക്കും. അതിനെയൊക്കെ തെറ്റാണെന്ന് പറയാനാവില്ലെന്നും ഒരു തീരുമാനമെടുത്താൽ പാർട്ടി ഒറ്റക്കെട്ടായി നിൽക്കുമെന്നും കാനം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് ബദൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപം കൊടുക്കണം. ചിതറിക്കിടക്കുന്ന പ്രതിപക്ഷമാണ് അവർ അധികാരത്തിൽ വരാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനാണ് ഗവർണറുടെ ശ്രമം: കാനം രാജേന്ദ്രൻ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/HJ7Yryd
via IFTTT

No comments