Recent Posts

Breaking News

ഗർഭഛിദ്രം സ്ത്രീകളുടെ അവകാശം. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താം സുപ്രീംകോടതി

അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താനുള്ള അവകാശം ഉണ്ട് എന്ന് സുപ്രീം കോടതി. കൂടാതെ ഭർത്താവായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധം നടത്തിയാൽ അത് ബലാത്സംഗം ആയി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെതാണ് സുപ്രധാന ഉത്തരവ്.

വിവാഹിതയോ അവിവാഹിതയോ എന്ന വിവേചനമില്ലാതെ എല്ലാ സ്ത്രീകൾക്കും ഗർഭഛിദ്രത്തിനുളള അവകാശം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ ഭർത്താക്കൻമാർ നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഗർഭം ധരിച്ച ഭാര്യമാരും മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി റൂൾസിലെ റൂൾ 3 ബി (എ) ൽ പരാമർശിച്ചിരിക്കുന്ന “ലൈംഗിക അതിക്രമം അല്ലെങ്കിൽ ബലാത്സംഗത്തിന്റെ ആനുകൂല്യം labhikkumennum സുപ്രീം കോടതി വിധിച്ചു.

എംടിപി നിയമപ്രകാരം ഗർഭം അവസാനിപ്പിക്കാൻ ഒരു സ്ത്രീ ബലാത്സംഗമോ ലൈംഗികാതിക്രമമോ തെളിയിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വൈവാഹിക ബലാത്സംഗത്തെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിലെ ഒഴിവാക്കലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളാണ് സുപ്രീം കോടതി ഇപ്പോൾ പരിഗണിക്കുന്നത്

The post ഗർഭഛിദ്രം സ്ത്രീകളുടെ അവകാശം. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താം സുപ്രീംകോടതി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/oDIsQ4V
via IFTTT

No comments