Recent Posts

Breaking News

കോൺഗ്രസ് പ്രസിഡന്റിന്റെ വോട്ടെടുപ്പ്: വോട്ടർ പട്ടിക പരസ്യമാക്കാതെ ഹൈക്കമാൻഡ്. പരസ്യമാക്കണം എന്ന് G23

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരണം എന്ന ആവശ്യം ശക്തമാകുന്നു. കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ആർക്കൊക്കെ ഉണ്ടെന്നോ, ഇതിന്റെ മാനദണ്ഡം എന്താണ് എന്നോ ആർക്കും അറിയില്ല എന്നതാണ് വോട്ടർ പട്ടിക പ്രസിദ്ധീകരണം എന്ന ആവശ്യം ശക്തമാക്കാനുള്ള കാരണം.

പട്ടിക പ്രസ്ദ്ധീകരണം എന്ന് ശശി തരൂർ എം പി യുടെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ പട്ടിക പൊതുസമൂഹത്തിൽ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പിസിസികളെ സമീപിച്ചാൽ അതു ലഭിക്കുമെന്നുമാണ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞത്. ഇത് ഇലക്ഷൻ പ്രക്രിയയെ അട്ടിമറിക്കാനുള്ള നെഹ്‌റു കുടുംബത്തിന്റെ ഗൂഢാലോചനയാണ് എന്നാണ് G23 നേതാക്കൾ കരുതുന്നത്.

ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണ് എന്നുമാണ് മനീഷ് തിവാരി ഇതിനോട് പ്രതികരിച്ചത്. വോട്ടർ പട്ടിക പരസ്യപ്പെടുത്തണം എന്ന് പറഞ്ഞ ആദ്യ നേതാവാണ് ഇദ്ദേഹം. മനീഷ് തിവാരിക്കൂ പുന്തുണയുമായി കാർത്തി ചിദംബരവും രംഗത്ത് വന്നു.

അതേസമയം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പായതോടെ, പതിവില്ലാത്ത ഒരു മത്സരാന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന്റെ പ്രതിനിധിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് കളത്തിലിറങ്ങുമെന്നാണ് സൂചന. ജി-23 ഗ്രൂപ്പിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ സജീവമായ പേര് ശശിതരൂരിന്റേതാണ്. ശശി തരൂർ പിന്മാറിയാൽ മനീഷ് തിവാരി മത്സരിച്ചേക്കും.

The post കോൺഗ്രസ് പ്രസിഡന്റിന്റെ വോട്ടെടുപ്പ്: വോട്ടർ പട്ടിക പരസ്യമാക്കാതെ ഹൈക്കമാൻഡ്. പരസ്യമാക്കണം എന്ന് G23 appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/xncW5X8
via IFTTT

No comments