Recent Posts

Breaking News

നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം പൊളിച്ചു

നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം പൊളിച്ചു. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച്‌ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍.

കുത്തബ് മിനാറിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ പ്രശസ്തമായ ഇരട്ട ടവറുകള്‍ 2.30ന് നിലംപൊത്തി.

അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തില്‍ 3700 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നു.

The post നോയിഡയിലെ സൂപ്പര്‍ ടെകിന്റെ ഇരട്ട കെട്ടിടം പൊളിച്ചു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/prwal4N
via IFTTT

No comments