Recent Posts

Breaking News

ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക്

തിരുവന്തപുരം: ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും.

ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം. ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി ആധാര്‍ നമ്ബറും വോട്ടര്‍ ഐഡി നമ്ബറുമാണ് ആവശ്യം. ബിഎല്‍ഒമാര്‍ ഭവന സന്ദര്‍ശനം ആരംഭിച്ച സാഹചര്യത്തില്‍ എല്ലാവരും രേഖകള്‍ കൈയ്യില്‍ കരുതിയിരിക്കുന്നത് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായകരമാവും.

ബിഎല്‍ഒ മാരുടെ സഹായം കൂടാതെ ആളുകള്‍ക്ക് സ്വന്തം നിലയിലും ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ംംം.ി്‌ുെ.ശി എന്ന വെബ്‌സൈറ്റ് വഴിയോ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്. ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്‌ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രീകരിച്ച്‌ ഹെല്‍പ്പ് ഡെസ്‌ക്കുകളും ആരംഭിച്ചിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടര്‍പ്പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അഭ്യര്‍ത്ഥിച്ചു.

The post ആധാര്‍ – വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/KTMfIrS
via IFTTT

No comments