Recent Posts

Breaking News

ബെല്ലാരെയില്‍ ബിജെപി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു

മംഗ്ലൂരു: കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ ബിജെപി യുവമോര്‍ച്ച നേതാവിനെ വെട്ടിക്കൊന്നു. മംഗ്ലുരു യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയായ നെട്ടാരു സ്വദേശി പ്രവീണ്‍ (32) ആണ് കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രവീണിനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി കട അടച്ച്‌ വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്ബോഴായിരുന്നു കൊലപാതകം.

ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്‍റെ ഉടമയായ പ്രവീണ്‍ ഇന്നലെ രാത്രി ഫാം അടച്ച്‌ വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ബൈക്കിലെത്തിയ രണ്ട് പേര്‍ പ്രവീണിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം. മംഗ്ലൂരുവില്‍ മുന്‍പ് നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ പ്രതികാരമായാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രതികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.



from ഇ വാർത്ത | evartha https://ift.tt/jTILYsS
via IFTTT

No comments