Recent Posts

Breaking News

ദ്രൗപതി മുർമൂവിനു കേരളത്തിൽ നിന്നും കിട്ടിയ വോട്ട് വെറുതെ ആകില്ല; ഒരു സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കും

വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ സംസ്ഥാനത്തെ സിറ്റിംഗ് എംഎൽഎ കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി ആയേക്കുമെന്ന് സൂചന. ഇതിനായുള്ള ചരട് വലി അവസാന ഘട്ടത്തിലാണ് എന്നാണു ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ചു മംഗളം പത്രം റിപ്പോർട്ട് ചെയ്യുന്നത്. മധ്യകേരളത്തിൽ സീറോ മലബാർ സഭയിൽ നിർണായക സ്വാധീനമുള്ള ഈ എംഎൽഎയുടെ മണ്ഡലത്തിൽ ഇതിന്റെ ഭാഗമായി കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കാനും നീക്കമുണ്ട്.

നിലവിലെ എം എൽ എയായ അദ്ദേഹത്തെ മറ്റു ക്രൈസ്തവ സഭകളുമായി കൂടുതൽ അടുപ്പിക്കാൻ ഭരണഘടന ചുമതയുള്ള ബിജെപിയിലെ ഒരു ഉന്നത ഉടൻ മധ്യകേരളത്തിൽ പര്യടനത്തിന് എത്തും. കേരള കോൺഗ്രസ് യുഡിഎഫിലേക്കും തിരിച്ചെത്തിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങിയതോടെയാണ് തങ്ങളുടെ രാഷ്ട്രീയ ബിജെപിയും വേഗത കൂട്ടിയത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപതി മുർമൂ സംസ്ഥാനത്തു നിന്ന് ലഭിച്ച വോട്ട് ആകസ്മികമായില്ല എന്നാണ് സൂചന. യുഡിഎഫും എൽഡിഎഫ് നഖശികാന്തം ദ്രൗപതി മുർമൂവിനെ എതിർത്തപ്പോൾ ഇരുമുന്നണികളെ ഞെട്ടിച്ചാണ് മുൻ ധാരണയുടെ പുറത്ത് ഒരു വോട്ട് അവർക്ക് ലഭിച്ചത്. ഈ വോട്ട് ആരുടേതാണ് സംബന്ധിച്ച് പരസ്യ വിഴുപ്പലുകൾ നടത്തിയാൽ അത് ബിജെപിയുടെ നീക്കങ്ങൾക്ക് ആക്കം കൂടും എന്നതിലാണ് ഇരു മുന്നണികളും അതിനു മുതിരാത്തത്.

ഇപ്പോൾ ഇടതുപക്ഷത്തുള്ള കോൺഗ്രസ് എം പിളർത്തി യുഡിഎഫിലേക്ക് എത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ അവർ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഈ നീക്കം മുൻകൂട്ടി കണ്ടു കൊണ്ടാണ് എംഎൽഎ തന്നെ കോട്ടയത്ത് ലോകസഭാ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ശ്രമം തുടങ്ങിയത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ എംഎൽഎ എൻ ഡി എയിൽ എത്തും.

ഈ നീക്കത്തിന് പിന്തുണ തേടി ബിജെപി ദേശീയ നേതൃത്വം രണ്ട് പ്രമുഖ സമുദായ സംഘടനകളും ആയി ചർച്ച നടത്തും. ഇരു സമുദായങ്ങൾക്കും ആവശ്യമായ മുഴുവൻ സഹായങ്ങളും ഇതിന്റെ ഭാഗമായി നൽകും. ഇപ്പോൾ ഇടത് വലത് മുന്നണികളിലുള്ള ചില പ്രമുഖരെ ലോകസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ പതിവ് മുഖങ്ങൾ ആയിരിക്കില്ല അവരുടെ സ്ഥാനാർത്ഥികൾ എന്നും സൂചന ഉണ്ട്



from ഇ വാർത്ത | evartha https://ift.tt/IizNcG9
via IFTTT

No comments