Recent Posts

Breaking News

തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി മെഡലുകള്‍ വാരിക്കൂട്ടി നടന്‍ അജിത്ത്

ചെന്നൈ: തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്ബ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി മെഡലുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് നടന്‍ അജിത്ത് കുമാര്‍.

47-ാം തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ താരത്തിന്റെ ഈ പ്രകടനം. ആറ് മെ‍ഡലുകളാണ് താരം നേടിയത്. നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഇതില്‍ ഉള്‍പ്പെടും.

കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ചുനടന്ന ഷൂട്ടിങ് ചാമ്ബ്യന്‍ ഷിപ്പിലും ആറ് സ്വര്‍ണ മെഡലുകള്‍ നടന്‍ നേടിയിരുന്നു. ഇത്തവണത്തെ ചാമ്ബ്യന്‍ഷിപ്പില്‍ താരം പങ്കെടുക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു.

2019ല്‍ കോയമ്ബത്തൂരില്‍ നടന്ന തമിഴ്‌നാട് ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പില്‍ അജിത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് അജിത്ത് ഈ നേട്ടം കൈവരിച്ചത്. അഭിനയത്തിന് പുറമെ ഫോട്ടോ​ഗ്രഫി, റേസിം​ഗ് തുടങ്ങിയവയില്‍ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് അജിത്ത്.

അതേസമയം, എച്ച്‌ വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് അജിത്തിന്റെ അടുത്ത റിലീസ്. വെട്രിമാരന്‍ ചിത്രം അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ഇത്. ‘വലിമൈ’യുടെ വിജയത്തിന് ശേഷമാണ് എച്ച്‌ വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്നത്. ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.



from ഇ വാർത്ത | evartha https://ift.tt/gZYlOrh
via IFTTT

No comments