Recent Posts

Breaking News

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമയമായി; ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ കർണാടക മന്ത്രി

ദക്ഷിണ കന്നഡ ജില്ലയിൽ വർഗീയ സംഘർഷങ്ങൾ വർധിച്ചതിന് പിന്നാലെ ഏറ്റുമുട്ടൽ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കർണാടക മന്ത്രി സി അശ്വത് നാരായൺ. ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നു. ഭാവിയിൽ ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ ഇത്തരം കൊലപാതകങ്ങളിൽ ഏർപ്പെടുന്നവരെ ഭയപ്പെടുത്തുന്ന തരത്തിൽ നടപടിയെടുക്കുമെന്ന് അശ്വത് നാരായൺ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രകോപനം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ചിലർ കർണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു . ഞങ്ങളും ഏറ്റുമുട്ടലിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടറുവിനെ ജൂലായ് 26 ന് മൂന്ന് പേർ ചേർന്ന് വെട്ടികൊലപ്പെടുത്തിയത് സർക്കാരിനെതിരെ തെരുവിലിറങ്ങിയ ബിജെപി പ്രവർത്തകർക്കിടയിൽ രോഷത്തിന് കാരണമായി. കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് .

നെട്ടാരുവിന്റെ മരണത്തെ തുടർന്ന് വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ 23 വയസ്സുള്ള മുസ്ലീം യുവാവ് ഫാസിൽ കൊല്ലപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടറുവിനും ഫാസിലിനും പുറമേ, 18 വയസ്സുള്ള യുവാവ്, കാസർഗോഡ് സ്വദേശിയായ ദിവസ വേതനക്കാരനായ മസൂദ് ബി ജൂലൈ 19 ന് ആക്രമിക്കപ്പെടുകയും ജൂലൈ 21 ന് പരിക്കുകളോടെ മരിക്കുകയും ചെയ്തു. മൂന്ന് കൊലപാതകങ്ങളും പോലീസ് അന്വേഷിക്കുകയാണ് .

തുടർച്ചയായ കൊലപാതകങ്ങളിൽ ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജൂലായ് 30 വരെ ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്ത്കൽ, മുൽക്കി, പനമ്പൂർ, ബജ്‌പെ പോലീസ് പരിധികളിൽ പോലീസ് 144 സെക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/QxEBkKX
via IFTTT

No comments