Recent Posts

Breaking News

സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു; നടന്നത് ഉന്നത ഇടപെടൽ

സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കസ്റ്റംസിലെ ഉത്തരേന്ത്യക്കാരായ ചില ഉന്നത ഉദ്യോഗസ്ഥരാണ് ചരടുവലിച്ചത് എന്നാണു ഉയരുന്ന ആരോപണം. ഈ നടപടിക്കെതിരെ കസ്റ്റംസിനുള്ളിൽ തന്നെ ഈ അമർഷമുണ്ട്.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് 2019 ഓഗസ്റ്റ് 19ന് കണ്ണൂർ വിമാനത്താവളത്തിൽ 4.5 കിലോ സ്വർണം പിടിച്ചതിനെ തുടർന്ന് ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം കള്ളക്കടത്ത് സംഘത്തിന് ഉണ്ടെന്ന് വ്യക്തമായത്. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിൽ ഡൽഹി സ്വദേശികളായ രാഹുൽ പണ്ഡിറ്റ് രോഹിത് കുമാർ ശർമ കൃഷ്ണകുമാർ ബീഹാർ സ്വദേശി സാകേന്ദ്ര പാസ്വാൻ എന്നിവരെ അറസ്റ്റ് ചെയ്തു.

അന്നത്തെ പ്രിവന്റീവ് കമ്മീഷണറായിരുന്ന സുമിത് കുമാർ നാലുപേരെയും സർവീസിൽ നിന്ന് പുറത്താക്കുകയും, ഈ നാല് പേർക്കും 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴയും ചുമത്തി. എന്നാൽ പുറത്താക്കലിനെതിരെ നാലുപേരും ചീഫ് കമ്മീഷണർക്ക് അപ്പീൽ നൽകി. ഇവരുടെ വാദം കേട്ട് ശേഷമാണ് സർവീസ് തിരിച്ചെടുക്കാനും പിനരന്വേഷണം നടത്താനും ചീഫ് കമ്മിഷണ ഉത്തരവിട്ടത്.



from ഇ വാർത്ത | evartha https://ift.tt/89fpMrz
via IFTTT

No comments