Recent Posts

Breaking News

തൊഴിൽ തട്ടിപ്പ്: കുവൈറ്റ് എംബസിയിൽ അഭയം തേടിയെത്തിയത് നൂറോളം സ്ത്രീകൾ

അനധികൃത റിക്രൂട്ട്മെന്റിലൂടെ കുവൈറ്റിൽ ഗാർഹിക ജോലിക്ക് എത്തി കുടുങ്ങിയ മലയാളമുൾപ്പെടെയുള്ള നൂറോളം സ്ത്രീകൾ ഇന്ത്യൻ എംബസിയിൽ അഭയം തേടി. ഇവരെ എംബസിയുടെ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരിലേറെയും കൊച്ചി വഴിയാണ് കുവൈറ്റിൽ എത്തിയത്

മനുഷ്യക്കടത്ത് കേസ് പ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദ് മുഖേന എത്തിയ മൂന്നുപേരും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവർ വ്യത്യസ്ത ഏജന്റ്മാർ മുഖേന എത്തിയവരാണ്. കുടുംബത്തിലെ പട്ടിണിയകറ്റാൻ കയറി വന്നവരിൽ സ്കൂൾ അധ്യാപകർ വരെ ഉണ്ട്. രേഖകൾ ശരിപ്പെടുത്തി ഇവരെ നാട്ടിലെത്തിക്കാൻ ഒരു മാസമെങ്കിലും എടുക്കും.

ഇതിനിടെ മജീദ് വിദേശത്തേക്ക് കടത്തിൽ യുവതികളിൽ മൂന്ന് പേരെ കാണാതായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. മുംബൈ, കോയമ്പത്തൂർ, മംഗളൂരു സ്വദേശികളാണ് കാണാതായത്. അടിമപ്പണി യിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമ കൊച്ചി സ്വദേശിനിക്കൊപ്പമായിരുന്നു മുംബൈ സ്വദേശിനി കഴിഞ്ഞിരുന്നത്. ഇപ്പോൾ കുവൈറ്റിൽ ഉണ്ടെന്ന് പറയപ്പെടുന്ന മജീദ് അവിടെ കീഴടങ്ങിയും എന്നാണ് കേസന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസ് കരുതുന്നത്. മുൻകൂർ ജാമ്യത്തിനായി മജീദ് ശ്രമം നടത്തുന്നുണ്ട് എന്നാണ് വിവരം



from ഇ വാർത്ത | evartha https://ift.tt/jOxiav4
via IFTTT

No comments