Recent Posts

Breaking News

1947 ഒരു ഡോളറിന് 4.16 രൂപ; ഇന്ന് 79 രൂപ

bu

1947 ഒരു ഡോളറിന് 4.16 രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്നും 75 വർഷംകൊണ്ട് 79 രൂപ നൽകണമെന്ന് അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയി. അതായത് 17 മടങ്ങും മൂല്യശോഷണമാണ് ഇന്ത്യൻ രൂപയ്ക്കു ഉണ്ടായത്.

കോവിഡ് പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ 2020 മാർച്ചിലാണ് രൂപയുടെ ഡോളർ മൂല്യം ആദ്യമായി 75 പിന്നിട്ടത്. രണ്ടേകാൽ വർഷം കൊണ്ട് രൂപയുടെ മൂല്യം പടിപടിയായി 79 എന്ന നിലയിൽ എത്തുകയായിരുന്നു, അതായത് 4 രൂപയുടെ ഇടിവ്.

ഉയരുന്ന പണപ്പെരുപ്പം അതിനെ പിടിച്ചു കെട്ടാനായി യുഎസ് ഫെഡറൽ റിസർവും, ഇന്ത്യൻ റിസർവ് ബാങ്കും ഉൾപ്പെടെയുള്ള ലോക കേന്ദ്രബാങ്കുകൾ പലിശ നിരക്കുകൾ ഉയർത്തുന്നതും, എണ്ണ വില ഉയരുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്.

ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ ഓഹരി വിറ്റൊഴിയുന്നതും ആക്കംകൂട്ടി. രൂപയുടെ മൂല്യശോഷണത്തിന് വ്യാപ്തി കുറയ്ക്കാൻ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചിരുന്നെങ്കിൽ കാര്യമായ ഫലം കണ്ടില്ല. കയറ്റുമതി വരുമാനത്തെക്കാളും ഇറക്കുമതി ചെലവ് കൂടുതലുള്ള സമ്പദ്ഘടന എന്ന നിലയിൽ രൂപയുടെ ശക്തി ചോരുകയും ഡോളർ കരുത്ത് ആർജ്ജിക്കുകയും ചെയ്യുന്നത് ആശങ്ക ഇടയാക്കുന്നതാണ്.



from ഇ വാർത്ത | evartha https://ift.tt/RBTphc4
via IFTTT

No comments