Recent Posts

Breaking News

തൃക്കാക്കര പിണറായി വിജയന്റെയും വിഡി സതീശന്റെയും വാട്ടർലൂ: എഎൻ രാധാകൃഷ്ണൻ

തൃക്കാക്കരയിൽ ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണൻ. ഒ രാജഗോപാലിന് ശേഷം കേരളാ നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും എ എൻ രാധാകൃഷ്ണൻ അവകാശപ്പെട്ടു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ബിജെിക്ക് അനുകൂലമായ അടിയൊഴുക്ക് ഇപ്പോൾ തൃക്കാക്കര മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇടതുപക്ഷം ഇവിടെ എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടാണുള്ളത്. മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെയടുക്കൽ അടിച്ചപ്പോൾ പതിനായിരം വോട്ടു പോയി. അതാണ് സ്ഥിതി. പിണറായി വിജയന്റെയും വി.ഡി.സതീശന്റെ വാട്ടർലൂ ആകും തൃക്കാക്കര. ഞാൻ അദ്ഭുതം ഉണ്ടാക്കും.’

അതേസമയം, മാധ്യമങ്ങളെ കണ്ടതിനെ തുടർന്ന് ബൂത്ത് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രാധാകൃഷ്ണനോട് പൊലീസ് വ്യക്തമാക്കി. വിഷയത്തിൽ നേരിയ വാക്കേറ്റമുണ്ടായി. രാധാകൃഷ്ണന് തൃക്കാക്കര മണ്ഡലത്തിൽ വോട്ടില്ല.



from ഇ വാർത്ത | evartha https://ift.tt/YDHUdVt
via IFTTT

No comments