Recent Posts

Breaking News

വന്യജീവി ശല്യം രൂക്ഷമാകുമ്പോഴും ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുന്നു; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പി വി അന്‍വര്‍

സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി അൻവർ എംഎൽഎ . കാട്ടാന ശല്യം വളരെ രൂക്ഷമായിട്ടും വനംവകപ്പ് ഉദ്യോഗസ്ഥർ പരിഹാരമുണ്ടാക്കുന്നില്ലെന്നാണ്ന്ന് പി വി അൻവർ ആരോപിക്കുന്നു.

നിലവിൽ നിലമ്പൂരിൽ വന്യജീവി ശല്യം കാരണം ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥർ എസി റൂമിൽ ഇരുന്ന് ഉറങ്ങുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ സർക്കാരിനെ ജനങ്ങൾക്ക് എതിരാക്കും.

ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ എതിരാക്കി സർക്കാരിനെതിരെ രാഷ്ട്രീയം കളിക്കുകയാണ്. ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ജനകീയ സമരങ്ങളെ നേരിടേണ്ടി വരുമെന്നും എംഎല്‍എ പറഞ്ഞു.



from ഇ വാർത്ത | evartha https://ift.tt/y7Vht1M
via IFTTT

No comments