മീഡിയ വൺ: കേന്ദ്രസർക്കാരിന്റെ സംപ്രേഷണവിലക്ക് തടഞ്ഞ് ഹൈക്കോടതി
മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് നടപ്പാക്കുന്നത്
അടുത്ത രണ്ട് ദിവസത്തേക്ക് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേന്ദ്രവാർത്തവിനിമയ മന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിനെതിരെ മീഡിയ വൺ മാനേജ്മെൻ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹർജിയിൽ പ്രാഥമികമായി വാദം കേട്ട ജസ്റ്റിസ് എൻ.നഗരേഷാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം ഹർജിയിൽ കേന്ദ്രസർക്കാരിൻ്റെ നിലപാടും കോടതി തേടി. ഇതിനെ തുടർന്ന് ചാനലിൻ്റെ സംപ്രേഷണം തടഞ്ഞത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ പാടില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.
മാത്രമല്ല, ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പിന്നാലെ ഹർജി വിശദമായ വാദം കേൾക്കുന്നതിനായി കോടതി മറ്റന്നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
from ഇ വാർത്ത | evartha https://ift.tt/sgV5SMTfA
via IFTTT
No comments