Recent Posts

Breaking News

ദിലീപ് കേസിൽ സംവിധായകന്‍ ബാലചന്ദ്രകുമാറുമായി അഭിമുഖം; പൊലീസ് സ്വമേധയാ നികേഷിനെതിരെ കേസെടുത്തു

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയ റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. തനിക്കെതിരെയുള്ള മാധ്യമ വിചാരണ തടയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസ് ഇപ്പോൾ നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ദിലീപ് നൽകിയ ഹർജിയിൽ ആവശ്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷിനെതിരെ കേസെടുക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ പോലീസ് ഉന്നയിക്കുന്ന വിഷയം. കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. പക്ഷെ കേസിൽ ബാലചന്ദ്രകുമാര്‍ കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതിയോ സാക്ഷിയോ അല്ല.



from ഇ വാർത്ത | evartha https://ift.tt/QYRar6sTw
via IFTTT

No comments