Recent Posts

Breaking News

കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ; 25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കും; കേന്ദ്ര ബജറ്റ്

എയർ ഇന്ത്യയുടെ പിന്നാലെ എൽഐസിയും ഉടൻതന്നെ സ്വകാര്യവൽക്കരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. 2022–23 സാമ്പത്തിക വര്ഷം ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. 2022-23ല്‍ 25,000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഉടൻതന്നെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റാണ് കേന്ദ്രം ലക്ഷ്യമാക്കുന്നത്.

ഇന്ത്യൻ കാർഷിക മേഖലയ്ക്കും വലിയ വിഹിതം മാറ്റിവയ്ക്കാനാണു സാധ്യത. അടുത്ത സാമ്പത്തികവർഷം 8 മുതൽ 8.5% വരെ വളർച്ചയാണു സാമ്പത്തിക സർവേ പ്രവചിക്കുന്നത്. കർഷകർക്ക് പിന്തുണയേകുവാൻ കിസാൻ ഡ്രോണുകൾ രംഗത്തിറക്കുമെന്നും കർഷകർക്കു താങ്ങുവില നൽകാൻ 2.37 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ഇതോടൊപ്പം വിഷരഹിത കൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതിയും ഉണ്ടാകും.

കേന്ദ്രം മൂന്നു വർഷത്തിനകം 400 പുതുതലമുറ വന്ദേ ഭാരത് ട്രെയിനുകൾ രംഗത്തിറക്കും.25,000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുന്നതിനൊപ്പം മലയോര റോഡ് വികസനത്തിന് പ്രത്യേക പദ്ധതി വരും.മലയോര മേഖലയുടെ വികസനം ലക്ഷ്യമിട്ട് പർവത് മാലാ പദ്ധതിയാണ് കൊണ്ടുവരിക. നദീസംയോജനത്തിന് അഞ്ച് പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബജറ്റ് അവതരണം മന്ത്രി തുടരുകയാണ്.



from ഇ വാർത്ത | evartha https://ift.tt/jv1Wckrnw
via IFTTT

No comments