Recent Posts

Breaking News

Latest News

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തുറന്ന ആറു ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു.
ഇന്നലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ തമിഴ്‌നാട് ഇന്നലെ പുലര്‍ഡച്ചെ ഷട്ടറുകള്‍ തുറന്നു. പെരിയാറില്‍ നാലടിയിലേറെ ജലനിരപ്പുയര്‍ന്നു.വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാഗത്തെ ഒട്ടേറെ വീടുകള്‍ വെള്ളത്തിലായി .
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മും ആര്‍ ഡി ഒയും സ്ഥലത്തുണ്ട്. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, അഗ്‌നി രക്ഷാ സേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരും സജ്ജരാണ്.
ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയര്‍ന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനത്തിനായി കൊണ്ടുപോകുന്നുണ്ട്.

The post മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്; ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3loNOtc
via IFTTT

No comments