Recent Posts

Breaking News

Latest News

കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോന്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരങ്ങളും സജീവമാകുകയാണ്. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവി ഡോ. പിപി വേണുഗോപാലിന്റെ സന്ദേശമെന്ന പേരിലാണ് നവമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇതിനെതിരെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി

നേരത്തെയും ഡോക്ടര്‍ പി പി വേണുഗോപാലിന്റെ പേരില്‍ നവ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ആ സന്ദേശം ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രചരിച്ചിരുന്നത്. അന്നും ഡോക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഒമിക്രോന്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും വ്യാജ സന്ദേശം പ്രചരിക്കുകയാണ്. രണ്ടാം തരംഗത്തേക്കാള്‍ അപകടകരമാണ് മൂന്നാം തരംഗമെന്നും കൂടുതല്‍ ജാഗ്രത വേണമെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം.

The post ഒമിക്രോണ്‍ സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ വ്യാജ സന്ദേശം ; വിശ്വസിക്കരുതെന്ന് ഡോക്ടര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/32DHCXG
via IFTTT

No comments